അയര്‍ക്കുന്നം: മീനച്ചിലാര്‍-മീനന്തറയാര്‍ സംയോജനം നടപ്പാക്കണമെന്നും കയ്യേറ്റം തിരിച്ചു പിടിച്ച് ആറാട്ടുകടവുതോടിന്റെ വീതി പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി പുതുപ്പള്ളി നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് രാവിലെ 10ന് അയര്‍ക്കുന്നം പഞ്ചായത്ത് ഓഫീസിനു പടിക്കല്‍ നടക്കുന്ന ധര്‍ണ്ണ ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് നീറിക്കാട് കൃഷ്ണകുമാര്‍ അദ്ധ്യക്ഷത വഹിക്കും. നേതാക്കളായ പി.എസ്.ഹരിപ്രസാദ്, സജീവ് ആറുമാനൂര്‍, പി.എസ്.ചന്ദ്രചൂഢന്, സി.ആര്.സന്തോഷ്, ജയപ്രകാശ്, രാജേഷ് വാകത്താനം എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: