ഹിന്ദു ഐക്യവേദി പ്രകടനവും ധര്‍ണ്ണയും ഇന്ന്

Monday 29 April 2013 11:13 pm IST

കോട്ടയം: മാറാട് കൂട്ടക്കുരുതിയുടെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി ജില്ലയിലെ എല്ലാ താലൂക്ക് ആഫീസുകളിലും ഇന്ന് പ്രകടനവും ധര്‍ണ്ണയും നടത്തും. കോട്ടയത്ത് ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി പി.കെ.ചന്ദ്രന്‍, ചങ്ങനാശേരിയില്‍ ജില്ലാ പ്രസിഡന്റ് പി.സി.സുരേന്ദ്രദാസ്, കാഞ്ഞിരപ്പള്ളിയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി എ.ടി.തുളസീധരന്‍, മീനച്ചിലില്‍ ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ.തങ്കപ്പന്‍, വൈ ക്കത്ത് ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് തമ്പി പട്ടശ്ശേരി എന്നിവര്‍ പരിപാടി ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ സംഘടനാ സെക്രട്ടറി പൂഴിമേല്‍ രണരാജന്‍ അറിയിച്ചു. കാഞ്ഞിരപ്പള്ളി: മാറാട് കൂട്ടക്കൊലയ്ക്ക് പിന്നിലെ ഗൂഢാലോചനയും ഭീകരവാദബന്ധവും സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യവേദി സംസ്ഥാന വ്യാപകമായി താലൂക്ക് ഓഫീസ് ധര്‍ണ്ണ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫീസിനു മുന്നിലേക്ക് പ്രകടനവും ധര്‍ണ്ണയും നടത്തും. രാവിലെ 10ന് പ്രകടനം കാഞ്ഞിരപ്പള്ളി കുരിശിങ്കല്‍ നിന്ന് ആരംഭിക്കുമെന്ന് ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡന്റ് സി.കെ.ഉത്തമന്‍, ജനറല്‍ സെക്രട്ടറി കണ്ണന്‍ചോറ്റി എന്നിവര്‍ അറിയിച്ചു. തൊടുപുഴ : മറാട് സംഭവം സി.ബി.ഐ. അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രകടനം നടത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യ ക്ഷ കെ.പി. ശശികല ടീച്ചറിനെ മാറാട് വച്ച് പോലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി തൊടുപുഴ താലൂക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് പ്രകടനവും ധര്‍ണ്ണയും നടത്തും. രാവിലെ 10 മണിക്ക് ആര്‍.എസ്.എസ്. കാര്യാലയത്തിന് മുന്നില്‍ നിന്നും ആരംഭിക്കുന്ന പ്രകടനം മുനിസിപ്പല്‍ ഓഫീസിന് മുമ്പില്‍ എത്തിച്ചേരുമ്പോള്‍ ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി എ.പി. അപ്പു ധര്‍ണ്ണ ഉദ്ഘാടനം ചെയ്യും. ജില്ലാ ജനറല്‍ സെക്രട്ടറി എസ്. പത്മഭൂഷണ്‍, താലൂക്ക് പ്രസിഡന്റ് എ.ജി. അമ്പിക്കുട്ടന്‍, കെ.പി. സജീവന്‍ എന്നിവര്‍ പങ്കെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.