കോട്ടയം: മാറാട് കൂട്ടക്കുരുതിയുടെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാറാട്ട് ഇന്നലെ പ്രകടനം നടത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കോട്ടയത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തിലും യോഗത്തിലും താലൂക്ക് പ്രസിഡന്റ് കെ.സി.രവി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് തമ്പി പട്ടശേരില്‍ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ സംഘടനാ സെക്രട്ടറി പൂഴിമേല്‍ രണരാജന്‍, ജില്ലാ ജനറല്‍ സെക്രട്ടറി എ.ടി.തുളസീധരന്‍, ട്രഷറര്‍ പ്രകാശ് കുമ്മനം, താലൂക്ക്ജനറല് സെക്രട്ടറി സുമേഷ് കിളിരൂര്‍, ട്രഷറര്‍ മുരുകന് ആചാരി, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി പി.ജെ.ഹരികുമാര്‍, മധു അമ്പലക്കടവ് എന്നിവര്‍ സംസാരിച്ചു.
ചങ്ങനാശേരിയില്‍ ഹിന്ദു ഐക്യവേദി പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ പ്രസിഡന്റ് പി.സി.സുരേന്ദ്രനാഥ്, താലൂക്ക് പ്രസിഡന്റ് വി.ശശി, സെക്രട്ടറി എ.മനോജ്, എ.എസ്.ഓമനക്കുട്ടന്, കെ.ഐ.രഘു ലെനിന്, സുധീഷ് പ്രദീപ്, വിജയകുമാര്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: