കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ ഹൗസ് സര്ജന്മാര് മിന്നല്‍ പണിമുടക്ക് നടത്തുന്നു. രോഗിയുടെ കൂടെ വന്നയാള്‍ ഡോക്ടറെ മര്‍ദ്ദിച്ചുവെന്ന് ആരോപിച്ചാണ് പണിമുടക്ക്. ഹൗസ് സര്ജന്മാര്ക്കു മതിയായ സംരക്ഷണം ഉറപ്പുവരുത്തണമെന്നു സമരക്കാര്‍ ആവശ്യപ്പെട്ടു. അത്യാഹിത വിഭാഗത്തെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കി.
130 ഹൗസ് സര്ജന്മാരാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. ഇത് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വനിതാ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്ന രോഗിയുടെ സഹായിയാണ് ഹൗസ് സര്ജന്മാരെ മര്‍ദിച്ചത്.
വാര്‍ഡില്‍ 24 മണിക്കൂര്‍ സുരക്ഷാ ജീവനക്കാരുടെ സാന്നിധ്യം ഉറപ്പാക്കാമെന്നും വൈകിട്ട് ഏഴു മണിക്കു ശേഷം വനിതാ വാര്‍ഡില്‍ പുരുഷന്മാര്ക്കു പ്രവേശനം അനുവദിക്കില്ലെന്നും മെഡിക്കല്‍ കോളേജ് സുപ്രണ്ടണ്ട് ഉറപ്പുനല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: