കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ കാര്‍ഗോ വിമാനം തകര്‍ന്ന് ഏഴു പേര് മരിച്ചു. ബഗ്രാമില്‍ നിന്നും ദുബായ് വഴി യു.എ.ഇയിലേക്ക് പോവുകയായിരുന്ന 747-400 ബോയിംഗ് വിവാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്താവളത്തില്‍ നിന്നു പറന്നുയര്‍ന്ന വിമാനം ഉടന്‍ തകര്‍ന്നു വീഴുകയായിരുന്നു.
വിമാനത്തിലെ ജോലിക്കാരായ ഏഴ് യു.എസ് സ്വദേശികളാണ് മരിച്ചത്. സംഭവത്തിന്റെ ഉത്തരവാദിത്വം താലിബാന് ഏറ്റെടുത്തു. എന്നാല്‍ സംഭവത്തിന് പിന്നില്‍ താലിബാന് ആണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. തീവ്രവാദ പ്രവര്‍ത്തനം ഉണ്ടോയെന്ന് പരിശോധിക്കുകയാണെന്ന് അഫ്ഗാന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: