ആണവായുധം പ്രയോഗിച്ചാല്‍ ശക്തമായി തിരിച്ചടിക്കും - ഇന്ത്യ

Tuesday 30 April 2013 3:05 pm IST

ന്യൂദല്‍ഹി: ഇന്ത്യയ്ക്കു നേരെ ആണവായുധം പ്രയോഗിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് പാക്കിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്. വളരെ ചെറിയ രീതിയിലുള്ള ആക്രമണത്തിനു പോലും പാക്കിസ്ഥാന് കനത്ത വില നല്‍കേണ്ടി വരുമെന്നും ഇന്ത്യ അറിയിച്ചു. ഇന്ത്യയുടെ ആണവനയം വിശദീകരിക്കവെ ദേശീയ സുരക്ഷാ ഉപദേശക സമിതി കണ്‍വീനര്‍ ശ്യാംശരണ്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യ ഒരിക്കലും ആണവായുധം ആദ്യം പ്രയോഗിക്കില്ല. പക്ഷേ രാജ്യത്തിനെതിരെ ആണവായുധ ആക്രമണമുണ്ടായാല്‍ ഇതിനുള്ള തിരിച്ചടി ഭയങ്കരമായിരിക്കും. എതിരാളിക്ക്‌ ഭീകരമായ നാശം വിതയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയെ ആക്രമിക്കാന്‍ വേണ്ടിയെന്ന പേരില്‍ ആണവായുധം നിര്‍മിക്കുന്ന പാക്കിസ്ഥാന്റെ പ്രവൃത്തി ഇന്ത്യന്‍ വീക്ഷണത്തില്‍ വെറും അസംബന്ധമാണെന്നും ശ്യാം സരണ്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.