സിറിയയിലെ ഏതു പ്രശ്‌നവും നേരിടാന്‍ തയ്യാറാണെന്ന് യുഎസ്

Tuesday 30 April 2013 2:19 pm IST

വാഷിംഗ്ടണ്‍: സിറിയയിലെ ഏതു പ്രശ്‌നവും നേരിടാന്‍ തയ്യാറാണെന്ന് യുഎസ് സെക്രട്ടറി ജോണ്‍ കെറി പറഞ്ഞു. സിറിയയിലെ പ്രശ്‌നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യുഎനിന്റെ പ്രത്യേക  പ്രതിനിധി ലഖ്ദാര്‍ ബ്രഹ്മിയുമായി കൂട്ടിക്കാഴ്ച്ച നടത്തിയപ്പോഴാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്. പ്രസിഡന്റിന്റെ താത്പര്യമനുസരിച്ച് ഏത് പ്രശ്‌നത്തേയും നേരിടാന്‍ ഞങ്ങള്‍ തയ്യാറാകുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ചുക്ക് ഹാഗല്‍ പറഞ്ഞു. ജപ്പാനില്‍ ഒരു വാര്‍ത്താ സമ്മേളനത്തിലാണ് ഹാഗല്‍ ഈ കാര്യം അറിയിച്ചത്. സിറിയയിലെ പ്രശ്‌നങ്ങള്‍ക്ക് പുതിയ രീതിയിലുള്ള രാഷ്ട്രീയ പരിഹാരമാണ് വേണ്ടതിന്റെ പ്രാധാന്യമാണ് കെറിയുമായുള്ള ചര്‍ച്ചയില്‍ ഉരുതിരിഞ്ഞതെന്നാണ് ഔദ്യോഗികമായി അറിയാന്‍ കഴിഞ്ഞത്. സിറിയന്‍ മാധ്യമ കേന്ദ്രങ്ങളോടുള്ള ഭരണപക്ഷത്തിന്റെ പിന്തുണയെ പ്രതിപക്ഷം അനുകൂലിക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്. അതുപോലെ തന്നെ സിറിയന്‍ പ്രശ്‌നങ്ങളെ ചെറുക്കുന്നതിനുള്ള പ്രയത്‌നത്തില്‍ പങ്കുചേരാന്‍ പ്രതിപക്ഷത്തിന്റെ സഹായം തേടല്‍ തുടങ്ങിയവും ചര്‍ച്ചയില്‍ ഉയര്‍ന്നതായി അറിയുന്നു. സാഹചര്യങ്ങള്‍ നേരിടുന്നതിലെ ലഖ്ദാര്‍ ബ്രഹ്മിയുടെ കഴിവിനെ കെറി പ്രശംസിക്കുകയും ചെയ്തു. ഇതിനിടയില്‍ ബ്രഹ്മിയും ഹെഗലുമായി പെന്റഗണില്‍ കൂടിക്കാഴ്ച്ച നടത്തി. സിറിയന്‍ ജനതയ്ക്ക് മനുഷ്യത്തപരമായ ആശ്വാസമേകാനുള്ള യുഎസിന്‍ പ്രയ്‌നത്തെ പറ്റിയാണ് ഇരുവരും സംസാരിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.