രാജയോഗശാസ്ത്രം ഒ ന്നാമത് ചെയ്യുന്നത് മനഃസ്ഥിതികളെ നിരീക്ഷിക്കാന്‍ നമുക്ക് അങ്ങനെയൊരു വഴിയുണ്ടാക്കിത്തരികയാകുന്നു. അതിനുള്ള ഉപകരണം മനസ്സുതന്നെ. മനസ്സിനെ ഏകാഗ്രമാക്കുവാനുള്ള ശക്തിയെ വേണ്ടുംവണ്ണം നയിച്ച്, അന്തര്‍ലോകത്തിലേക്ക് തിരിച്ചുവിട്ടാല്‍ അത് മനസ്സിന്റെ എല്ലാ അംശങ്ങളെയും വിശകലനം ചെയ്ത് സംഗതികള്‍ തെളിയിച്ചുതരും. മനസ്സിന്റെ ശക്തികള്‍ ചിതറിപ്പോയ പ്രകാശരശ്മികള്‍ പോലെയാണ്. അവയെ ഏകാഗ്രമാക്കി ഒരു വസ്തുവിലേക്ക് തിരിച്ചാല്‍ ആ വസ്തുവിനെ പ്രകാശിപ്പിക്കും. ഇതൊന്ന് മാത്രമാണ് നമുക്ക് അറിവിനുള്ള വഴി. അന്തര്ബഹിര് ലോകങ്ങളിലേക്ക് ഏവരും ഇതുതന്നെയാണുപയോഗിക്കുന്നത്. എന്നാല്‍ ഭൗതിക ശാസ്ത്രജ്ഞന് ബാഹ്യലോകത്തിലേക്ക് പ്രയോഗിക്കുന്ന അതേ സൂക്ഷ്മനിരീക്ഷണശക്തി മനഃശാസ്ത്രജ്ഞന് അന്തര്‍ലോകത്തിലേക്ക് തിരിക്കേണ്ടിയിരിക്കുന്നു. അതിന് വളരെയേറെ പരിചയവും വേണം.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: