ലക്ഷങ്ങള്‍ വിലമതിക്കുന്ന ഹെറോയിന്‍ പിടിച്ചെടുത്തു; രണ്ടുപേര്‍ അറസ്റ്റില്‍

Tuesday 30 April 2013 10:29 pm IST

ആലുവ: ലക്ഷങ്ങള്‍ വിലമതിക്കുന്ന ഹെറോയിനുമായി നൂറിലധികം പാക്കറ്റ്‌ ഹെറോയിനും വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും പിടിച്ചെടുത്തു. ഇന്നലെ വെളുപ്പിന്‌ ആലുവ എക്സൈസ്‌ നര്‍ക്കോട്ടിക്‌ സെല്‍ സിഐ കെ.കെ.അനില്‍ കുമാറും സംഘവുമാണ്‌ ഹെറോയിന്‍ പിടിച്ചെടുത്തത്‌.
മൂവാറ്റുപുഴ കാവുംപടി റോഡിലെ നിര്‍മ്മാണത്തിലിരിക്കുന്ന ഫ്ലാറ്റില്‍ പണിക്കായെത്തിയ മുര്‍ഷിദാബാദ്‌ സ്വദേശികളായ മജി ബുല്‍ഹക്ക്‌ (22), ജഹാംഗിര്‍ (24) എന്നിവരാണ്‌ പിടിയിലായത്‌. ഇടപാടുകാരെന്ന വ്യാജേനയെത്തിയ എക്സൈസ്‌ സംഘം ഇവരില്‍നിന്നും ഹെറോയിന്‍ വാങ്ങി. തുടര്‍ന്ന്‌ ഇവരുടെ താമസസ്ഥലത്ത്‌ നടത്തിയ പരിശോധനയില്‍ കൂടുതല്‍ പാക്കറ്റുകള്‍ പിടികൂടുകയായിരുന്നു.
ജീവനക്കാര്‍ക്ക്‌ താമസിക്കാനായി പണിത ഷെഡ്ഡില്‍ കുടുംബസമേതമാണ്‌ ഇവരുടെ താമസം. ഇവിടെനിന്നും വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും ഫോണുകളും പിടികൂടിയിട്ടുണ്ട്‌. ഇതില്‍ മൂവാറ്റുപുഴ സ്വദേശികളുടെ വ്യാജവിലാസത്തിലുള്ള മൊബെയില്‍ ഫോണ്‍ കണക്ഷനുകളും ഉള്‍പ്പെട്ടിട്ടുണ്ട്‌. പ്രതികളെ ആലുവ കോടതിയില്‍ ഹാജരാക്കി റിമാന്റ്‌ ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.