ബിജെപി മാര്‍ച്ചും ധര്‍ണ്ണയും നടത്തി

Tuesday 30 April 2013 10:33 pm IST

അയര്‍ക്കുന്നം: മീനച്ചിലാര്‍-മീനന്തറയാര്‍ നദീസംയോജനം നടപ്പാക്കണമെന്നും ആറാട്ടുകടവ് തോട് കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് വീതി പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി പുതുപ്പള്ളി നിയോജകമണ്ഡലം കമ്മറ്റി നടത്തിയ അയര്‍ക്കുന്നം പഞ്ചായത്ത് ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന കാലഘട്ടത്തില്‍ തോട് സംരക്ഷിക്കാത്ത ഭരണകൂടം മനുഷ്യസമൂഹത്തോടു കാണിക്കുന്ന അനീതിയാണെന്ന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡന്റ് നീറിക്കാട് കൃഷ്ണകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കര്‍ഷക മോര്‍ച്ച ദേശീയ സമിതിയംഗം പി.ആര്‍.മുരളീധരന്‍, ബിജെപി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി പി.എസ്.ഹരിപ്രസാദ്, സെക്രട്ടറി ജയപ്രകാശ്, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റുമാരായ പി.എസ്.ചന്ദ്രചൂഢന്‍, എ.ബി.രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി സി.ആര്‍.സന്തോഷ്, സജീവ് ആറുമാനൂര്‍, നേതാക്കളായ കെ.ടി.ശ്യാംകുമാര്‍, അനൂപ്, സതീഷ്‌കുമാര്‍ കൂടത്തിനാല്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.