നാക്കിന്റെ കര്‍ത്തവ്യം

Thursday 2 May 2013 10:26 pm IST

മനസ്സും ശരീരവും പോലെതന്നെ വിലപ്പെട്ടതാണ്‌ നമ്മുടെ നാക്ക്‌. ദൈവം എന്തിനാണ്‌ മനുഷ്യന്‌ നാക്ക്‌ കൊടുത്തിട്ടുള്ളത്‌? ദൈവനാമം എപ്പോഴും അതില്‍ നൃത്തമാടുന്നതിനാണ്‌. ചൈതന്യമഹാപ്രഭു നാക്കിന്റെ പ്രാധാന്യത്തെപ്പറ്റി ഇപ്രകാരം പാടി. 'ഏവര്‍ക്കും ഏറ്റവും പ്രിയപ്പെടുന്ന രീതിയില്‍ സത്യം പറയുക. ഗോവിന്ദനാമവും മാധവനാമവും ദാമോദരനാമവും ഇടതടവില്ലാതെ ജപിക്കുക. ഇതാണ്‌ നിന്റെ ഏറ്റവും പ്രധാനമായ കര്‍ത്തവ്യം.
വിശുദ്ധമായ നാക്കുകൊണ്ട്‌ ആരോചകവും അപ്രിയവുമായ വാക്കുകള്‍ ഉപയോഗിക്കുന്നതെന്തിനാണ്‌. എപ്പോഴും മധുരവും മൃദുലവുമായ നാമങ്ങള്‍ - ഗോവിന്ദ മാധവാ ദാമോദര മുതലായ വാക്കുകള്‍ നാവില്‍ നിന്ന്‌ വരട്ടെ. മാധുര്യമേറിയ നാമങ്ങളും കീര്‍ത്തനങ്ങളും കേട്ട്‌, നീരീശ്വരവാദികള്‍പോലും അതില്‍ ലയിച്ചുപോകും.
ഒരവസരത്തില്‍ രാധ ഇങ്ങനെ പാടി 'അങ്ങ്‌ എവിടെയാണെന്നോ, എന്താണ്‌ ഇവിടെ വരാത്തതിന്റെ കാരണമെന്നോ എനിക്കറിയില്ല. കൃഷ്ണാ എന്നെ എന്തുകൊണ്ടാണ്‌ അങ്ങയില്‍നിന്നും മാറ്റിയിരിക്കുന്നത്‌? അങ്ങ്‌ ഈ ദാസിയോട്‌ കരുണകാണിക്കുകയില്ലേ. അങ്ങല്ലാതെ എനിക്ക്‌ വറെ ആശ്രയമില്ല. എന്റെ സ്വപ്നങ്ങളിലെങ്കിലും പ്രത്യക്ഷമാകുക. അങ്ങില്ലാതെ ഒരു നിമിഷം പോലും എനിക്ക്‌ ജീവിക്കുവാന്‍ സാധിക്കുകയില്ല. രാധ ഇങ്ങനെ പാടിക്കൊണ്ടിരുന്നപ്പോള്‍ അടുത്തുണ്ടായിരുന്ന എല്ലാ ഗോപസ്ത്രീകളും അതില്‍ ലയിച്ചുപോയി. ഈ സമയത്തു അവരറിയാതെ അവരുടെ വെള്ളം നിറച്ച കുടങ്ങള്‍ നിലത്തുവീണുപോയി.
അക്കാലത്ത്‌ മനുഷ്യര്‍ അത്രയും ഭക്തിയോടും പ്രേമത്തോടും കൂടിയാണ്‌ പ്രാര്‍ത്ഥിച്ചിരുന്നത്‌. തങ്ങള്‍ കൃഷ്ണാ എന്നുവിളിക്കുമ്പോള്‍ തങ്ങളുടെ എല്ലാ ഭാരങ്ങളും വീണുപോകുന്നതായി അവര്‍ മനസ്സിലാക്കി. അത്ര ഗാഢമായിരുന്നു അവരുടെ ഭക്തി. പക്ഷേ, ഇക്കാലത്ത്‌ അങ്ങനെ ഒരു ഭക്തിയുമില്ല. അതിനുപകരം ഡീപ്പ്‌ ഓഷ്യന്‍' ആഴക്കടല്‍ ആണ്‌ ഉള്ളത്‌. ഡിവൈന്‍ എന്നതിനു പകരം 'ഡീപ്പ്‌ വൈന്‍' എന്നുമാകാം. നിങ്ങളുടെ വിലയേറിയ സമയം ദൈവത്തില്‍ അര്‍പ്പിച്ച്‌ അമൃത്‌ തുല്യമായ നാമങ്ങള്‍ ഉച്ചരിക്കുവാന്‍ ഉപയോഗിക്കുക.
- ശ്രീ സത്യസായിബാബ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.