ഫൈസാബാദ്: ചൈന കയ്യേറ്റം നടത്തിയ ഭൂമി തിരിച്ചുപിടിക്കണമെന്ന് മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാം. ചൈനീസ് സേന പിടിച്ചെടുത്ത ഭൂമി സ്വതന്ത്രമാക്കുന്നതില്‍ ഉറപ്പുവേണമെന്ന് മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഇന്ത്യന്‍ ഭരണപ്രദേശം ചൈനീസ് ആക്രമണസേനയില്നിന്ന് തിരിച്ചുപിടിക്കുന്നത് ഉറപ്പാക്കണം. ലഡാക്കില്‍ ചൈനീസ് സേന അടുത്തിടെ നടത്തിയ കടന്നാക്രമണത്തെപ്പറ്റി പരാമര്‍ശിക്കുന്നതിനിടെയാണ് കലാം ഇങ്ങനെ പറഞ്ഞത്. ഒരു ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: