ഗ്രീന്‍ ഫീല്‍ഡ്‌ റോഡിണ്റ്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണം

Tuesday 2 August 2011 10:46 pm IST

കണ്ണൂറ്‍: നിര്‍ദിഷ്ട കണ്ണൂറ്‍ വിമാനത്താവളത്തിലേക്ക്‌ നിര്‍മിക്കുവാന്‍ ഉദ്ദേശിക്കുന്ന ഗ്രീന്‍ ഫീല്‍ഡ്‌ റോഡുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കണമെന്ന്‌ ജോയിണ്റ്റ്‌ ആക്ഷന്‍ കമ്മിറ്റി രക്ഷാധികാരി ഡോ. എം.മുഹമ്മദലി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ചില ലോബികളുടെ സ്വാധീനത്താല്‍ തീരുമാനിച്ചതാണ്‌ ഈ പദ്ധതിയെന്ന്‌ അദ്ദേഹം ആരോപിച്ചു. സര്‍വെ നടത്താന്‍ സ്വകാര്യ ഏജന്‍സിയെ ഏല്‍പിച്ചതിന്‌ പിന്നില്‍ ദുരൂഹതയുണ്ടെന്ന്‌ നാട്ടുകാരുടെ ആക്ഷന്‍ കമ്മിറ്റി നേരത്തെ ആരോപിച്ചിരുന്നു. വിമാനത്താവളത്തിലേക്ക്‌ ചൊവ്വ-മട്ടന്നൂറ്‍ റോഡ്‌ ആറുവരിപ്പാതയായി വികസിപ്പിക്കാന്‍ ആവശ്യമായ സര്‍വെ നടത്താന്‍ ചുമതലപ്പെടുത്തിയ പ്രസ്തുത ഏജന്‍സി ചില ഉന്നതരുടെ സ്വാധീനത്തിന്‌ വഴങ്ങിയാണ്‌ സര്‍ക്കാറിണ്റ്റെ അനുമതി പോലുമില്ലാതെ എടച്ചൊവ്വയില്‍ നിന്ന്‌ വിമാനത്താവളത്തിലേക്കുള്ള റോഡിന്‌ സര്‍വെ നടത്തിയത്‌. നേരത്തെയുള്ള റോഡ്‌ വീതി കൂട്ടി വികസിപ്പിക്കുന്നതിനേക്കാള്‍ പുതിയ റോഡ്‌ നിര്‍മിക്കുമ്പോള്‍ ൨൦൦ കോടി രൂപയോളം ലാഭമുണ്ടാകുമെന്ന്‌ കമ്പനി തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവത്രെ. നിലവിലുള്ള ചൊവ്വ-മട്ടന്നൂറ്‍ റോഡ്‌ നാല്‌ വരിപ്പാതയാക്കാന്‍ ൧൫ മീറ്റര്‍ സ്ഥലം മാത്രമെ ഏറ്റെടുക്കേണ്ടിവരുന്നുള്ളൂ. ഈ റോഡ്‌ തന്നെയായിരുന്നു നേരത്തെ തീരുമാനിച്ചതും. ഇതിന്‌ ഉത്തരവിറക്കുകയും സാധ്യതാപഠനം നടത്താന്‍ നാറ്റ്പാകിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. നാറ്റ്പാക്‌ സര്‍വെ നടത്താന്‍ റുബി സോഫ്റ്റ്ടെക്‌ എന്ന സ്വകാര്യഏജന്‍സിയെ ചുമതലപ്പെടുത്തുകയായിരുന്നു. എന്നാല്‍ ഇവര്‍ സര്‍ക്കാറിണ്റ്റെ അനുമതി പോലും വാങ്ങാതെ ഈ റോഡിണ്റ്റെ സര്‍വെ ഉപേക്ഷിച്ച്‌ ഇടചൊവ്വയില്‍ നിന്ന്‌ മട്ടന്നൂരിലേക്ക്‌ പുതിയ റോഡ്‌ നിര്‍മിക്കുന്നതിന്‌ സര്‍വെ നടത്തുകയായിരുന്നു. പുതുതായി നിര്‍മിക്കുന്ന റോഡിണ്റ്റെ നിര്‍മാണച്ചെലവോ കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ യഥാര്‍ഥ കണക്കോ ബോധിപ്പിക്കാതെ അനധികൃതവും അശാസ്ത്രീയവുമായി നടത്തിയ പഠനത്തിണ്റ്റെ വെളിച്ചത്തില്‍ സമര്‍പിക്കപ്പെട്ട പഠനറിപ്പോര്‍ട്ട്‌ സര്‍ക്കാര്‍ സ്വീകരിക്കുകയും അതിണ്റ്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുകയും മേലെ ചൊവ്വ-മട്ടന്നൂറ്‍ റോഡ്‌ വികസനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുകയുമായിരുന്നുവെന്ന്‌ അദ്ദേഹം ആരോപിച്ചു. നിര്‍ദിഷ്ട ഗ്രീന്‍ഫീല്‍ഡ്‌ കടന്ന്‌ പോകുന്ന പഞ്ചായത്തുകളിലെ ജനങ്ങള്‍ ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ച്‌ പ്രക്ഷോഭം തുടങ്ങിയപ്പോള്‍ സബ്‌ കമ്മിറ്റിക്ക്‌ രൂപം നല്‍കാന്‍ തീരുമാനിച്ചുവെങ്കിലും ഒന്നേകാല്‍ വര്‍ഷമായി ഒരു കമ്മിറ്റി പോലും വിളിച്ചുചേര്‍ത്തില്ലെന്ന്‌ മുഹമ്മദലി പരാതിപ്പെട്ടു. പിന്നീട്‌ സര്‍വെ നടപടിയാരംഭിച്ചപ്പോള്‍ രണ്ടാഴ്ച മുമ്പ്‌ അഞ്ചരക്കണ്ടി, ചേലോറ എന്നീ പഞ്ചായത്തുകളില്‍ ജനങ്ങള്‍ തടസപ്പെടുത്തിയിരിക്കുകയാണ്‌. നിര്‍ത്തിവെച്ച കണ്ണൂര്‍-മട്ടന്നൂറ്‍ റോഡ്‌ വികസനപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കണമെന്നും അദ്ദേഹമാവശ്യപ്പെട്ടു. ഈ ആവശ്യങ്ങളുന്നയിച്ച്‌ നാളെ രാവിലെ കലക്ട്രേറ്റിലേക്ക്‌ ബഹുജനറാലി സംഘടിപ്പിക്കും. പത്രസമ്മേളനത്തില്‍ ഭാരവാഹികളായ കെ സുധീര്‍, കെ കെ രാജന്‍, എം രാമചന്ദ്രന്‍ എന്നിവരും പങ്കെടുത്തു.