ബംഗളൂര്: കര്‍ണാടകയില്‍ വന്‍ഭൂരിപക്ഷത്തോടെ ബിജെപി വിജയിക്കുമെന്ന് വെങ്കയ്യാ നായിഡു ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഭൂരിപക്ഷ സീറ്റുകളിലും വിജയം നേടുമെന്ന് പറഞ്ഞ നായിഡു കര്‍ണാടകയില്‍ ബിജെപി സര്‍ക്കാരുണ്ടാകുമെന്ന് ഉറപ്പിച്ചു പറഞ്ഞു.
രാവിലെ ഏഴ് മണിക്ക് തുടങ്ങിയ വോട്ടെടുപ്പ് തുടരുകയാണ്. ആറ് മണിക്കാണ് വോട്ടെണ്ണല്‍ അവസാനിക്കുക. 224 അംഗ സഭയിലെ 223മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.
രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും സ്വതന്ത്രരുമുള്‍പ്പടെ 3000ത്തോളം പേരാണ് കര്‍ണാടകയില്‍ ജനവിധി തേടുന്നത്. അതേസമയം രാഷ്ട്രീയ പാര്‍ട്ടികളുടെ അഭ്യര്‍ത്ഥനയുടെ അടിസ്ഥാനത്തിലാണ് വോട്ടിംഗ് സമയം ഒരു മണിക്കൂറുകൂടി നീട്ടി ആറ് മണി വരെയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: