വാക്കുകളുടെ പരിമിതി

Sunday 5 May 2013 8:46 pm IST

ബോധം എന്താണെന്ന്‌ നിര്‍വചിക്കുക എളുപ്പമല്ല. അതിന്റെ അര്‍ത്ഥതലങ്ങളെ സൂചിപ്പിക്കാന്‍ മാത്രമേ നമുക്ക്‌ ആവുകയുള്ളൂ. ആ സൂചനകള്‍ മനസ്സിലാക്കിയാല്‍ ബോധത്തെക്കുറിച്ച്‌ നമുക്ക്‌ ഏകദേശ ധാരണ ഉണ്ടാകും. പലരും പലവിധത്തില്‍ അതിനെ വ്യാഖ്യാനിക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌.
എന്നാല്‍ ഒരു വ്യഖ്യാനവും പൂര്‍ണമാണെന്ന്‌ പറയാന്‍ കഴിയുകയില്ല. അത്‌ വാക്കുകളുടെ പരിമിതി മാത്രമാണ്‌. എങ്കിലും ബോധത്തെ ഉണര്‍വാണെന്ന്‌ പറയാം. മറ്റൊരുവിധത്തില്‍ സാക്ഷിഭാവം എന്നുവിളിക്കാം. ഉണര്‍വോടുകൂടി എല്ലാറ്റിനേയും നോക്കിക്കാണുക; അതേസമയം ഒന്നിലും മുഴുകാതെ വേറിട്ടുനിന്നുകൊണ്ട്‌ സഞ്ചരിക്കുക. ഇതൊക്കെ ബോധത്തിന്റെ പ്രത്യേകതകളാണ്‌. ബോധം വികസിച്ചവര്‍ക്കുമാത്രമേ വിവേകബുദ്ധിയോടുകൂടി ലോകത്തില്‍ ജീവിക്കാന്‍ സാധ്യമാവൂ.
- തഥാതന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.