ചങ്ങനാശേരി: താലൂക്കിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ തകൃതിയായി നടക്കുന്ന കുഴല്‍കിണര്‍ നിര്‍മാണം ഭീഷണിയാകുന്നു. ഭൂഗര്‍ഭജലം ഊറ്റിയെടുക്കുന്നതോടെ കിണറുകള്‍ വറ്റിവരണ്ട അവസ്ഥയിലാണ്. ഇതുമൂലം താഴ്ന്ന പ്രദേശങ്ങളിലെ കിണറുകള്‍ വരള്‍ച്ചാ ഭീഷണിയിലാണ്. ചെമ്പുംപുറം, അമര, പായിപ്പാട് പ്രദേശങ്ങളിലാണ് കുഴല്‍ കിണര്‍നിര്‍മാണം കൂടുതലായി നടക്കുന്നത്. കുഴല്‍ കിണറുകളുടെ നിര്‍മ്മാണം തടയുന്നതിനുള്ള തീരുമാനത്തിലാണ് നാട്ടുകാര്‍. ആവശ്യമായ പഠനങ്ങളൊന്നുമില്ലാതെയാണ് കുഴല്‍ കിണറുകള്‍ വ്യാപകമാവുന്നത്. കുഴല്‍കിണറുകള്‍ വ്യാപകമാവുന്നതോടെ ഭൂഗര്‍ഭജലനിരപ്പ് താഴുന്നതായും നാട്ടുകാര്‍ പരാതിപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: