കോഴിക്കോട്: 2009ല്‍ ടി പി ചന്ദ്രശേഖരനെതിരെ ഉണ്ടായ വധശ്രമക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആര്‍എംപി കോടതിയെ സമീപിക്കും
ഇക്കാര്യത്തില്‍ ആര്‍എംപി നിയമോപദേശം തേടിയെന്നും ആവശ്യമുന്നയിച്ച് സുപ്രീം കോടതിയെ സമീപിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും കെ കെ രമ അറിയിച്ചു
നേരത്തെ കേസിന്റെ വിചാരവേളയിലുടനീളം സാക്ഷികള്‍ കൂറുമാറിയിരുന്നു. ഇതിന്റെ പശ്ചാതലത്തില്‍ കൂടിയാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്. 280 സാക്ഷികളില്‍ 62 പേരെയാണ് ഇതുവരെ വിസ്തരിച്ചത്
ഇതില്‍ 32 പേരും പ്രതികള്‍ക്ക് അനുകൂലമായി മൊഴിമാറ്റിയിരുന്നു. 40 പേരെ വിസ്തരിക്കാതെ പ്രതിപട്ടികയില്‍നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു. സിബിഐ ആവശ്യമുന്നയിച്ച് ആര്‍എംപി സര്‍ക്കാരിനെ സമീപിച്ചിരുന്നു
എന്നാല്‍ ഇതുസംബന്ധിച്ച് ഇതുവരെ അനുകൂല നിലപാട് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് നിയമനടപടികള്‍ സ്വീകരിക്കാന്‍ ആര്‍എംപി ഒരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: