വിവാഹശേഷം മറ്റൊരാളോട് കൂടുതല്‍ ഇഷ്ടം തോന്നിയാല്‍, വിവാഹമോചനം നേടി പലതവണ വിവാഹം കഴിക്കുന്ന പ്രവണത പാശ്ചാത്യനാടുകളിലുണ്ട്. ഇത് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. ചിലപ്പോള്‍ രണ്ടോ മൂന്നോ കുട്ടികള്‍ ഉണ്ടായതിന് ശേഷമായിരിക്കും വേദനാജനകമായ ഇത്തരം വേര്പിരിയലുകള് നടക്കുന്നത്. ഏത് നിമിഷവും അപ്രത്യക്ഷമാകുന്ന സ്നേഹം! ഇതിപ്പോള്‍ നമ്മുടെ രാജ്യത്തും ഒരു പകര്‍ച്ചവ്യാധിപോലെ പടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതെങ്ങനെ സ്നേഹമാകും? അങ്ങനെ എപ്പോള്‍ വേണമെങ്കിലും ഇല്ലാതാകുന്നതാണോ സ്നേഹം? വസ്തുക്കളോട് അങ്ങനെ തോന്നാറുണ്ട്. പുതിയ മോഡല്‍ മൊബെയില്‍ ഫോണ്‍ ഇറങ്ങുമ്പോള്‍ പഴയത് ഉപേക്ഷിച്ച് പുതിയത് വാങ്ങുന്നതുപോലെ. വ്യക്തിബന്ധങ്ങളിലും ഇങ്ങനെ സംഭവിച്ചാല്‍ പിന്നെ മനുഷ്യബന്ധങ്ങള്‍ക്ക് എന്തര്‍ത്ഥമാണുള്ളത്? മനുഷ്യനും വസ്തുക്കളും തമ്മില്‍ എന്തുവ്യത്യാസമാണുള്ളത്?
ഇവിടെയാണ് ആദ്ധ്യാത്മിക ജ്ഞാനത്തിന്റെ ആവശ്യകത വരുന്നത്. സ്നേഹത്തിന്റെ ശരിയായ തത്ത്വം എല്ലാത്തിലും ഈശ്വരനെ, ആത്മചൈതന്യത്തെ ദര്‍ശിക്കുക എന്നതാണ്. തന്റെ സ്വാര്‍ത്ഥതയ്ക്കും, ഇഷ്ടാനിഷ്ടങ്ങള്‍ക്കും അമിത പ്രാധാന്യം നല്കുമ്പോള്, അവിടെ സ്നേഹം ക്ഷണികമായ ഒരു വികാരം മാത്രമാകുന്നു. എന്നാല്‍, സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അതീതമായി പോവുകയും തന്റെ സ്വാര്‍ത്ഥതയെക്കാള്‍ വലുത് എല്ലാവരുടെയും നന്മയാണെന്ന് ചിന്തിക്കുകയും ചെയ്യുമ്പോള്‍, സ്നേഹത്തോടൊപ്പം ത്യാഗവും നമുക്ക് കൈവരുന്നു. വിവേകത്തിന്റെ വെളിച്ചത്തിലൂടെ എല്ലാറ്റിനെയും നോക്കിക്കാണാന്‍ കഴിയുന്നു. അത്തരം സ്നേഹം മാത്രമേ സ്ഥായിയായി നിലനില്ക്കുകയുള്ളൂ.
– മാതാ അമൃതാനന്ദമയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: