കുടിവെള്ളമില്ലാതായത്‌ പ്രദേശവാസികള്‍ക്ക്‌

Monday 6 May 2013 10:30 pm IST

ശാസ്താംകോട്ട: ചവറ മുതല്‍ കൊല്ലം കോര്‍പ്പറേഷന്‍ വരെയുള്ള അഞ്ചരലക്ഷത്തോളം കുടുംബങ്ങള്‍ക്ക്‌ ശാസ്താംകോട്ട തടാകത്തില്‍ നിന്നും കുടിവെള്ളമെത്തുമ്പോഴും പ്രദേശവാസികള്‍ക്ക്‌ കുടിവെള്ളം കിട്ടുന്നത്‌ ആഴ്ചയില്‍ ഒരിക്കല്‍ മാത്രം.
തടാകത്തിന്റെ ചുറ്റുവട്ടത്തുള്ള പടിഞ്ഞാറെ കല്ലട, മൈനാഗപ്പള്ളി, ശാസ്താംകോട്ട, ശൂരനാട്‌ തെക്ക്‌ പഞ്ചായത്തുകളിലാണ്‌ ശാസ്താംകോട്ട തടാകത്തിലെ ജലം പമ്പ്‌ ചെയ്ത്‌ നല്‍കുന്നത്‌. ആഴ്ചയില്‍ ഒരിക്കല്‍ മാത്രം ജലവിതരണമുള്ളതിനാല്‍ ഈ പ്രദേശത്തുള്ളവര്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്‌.
ആഴ്ചയില്‍ ഒരിക്കല്‍ ലഭിക്കുന്നതു തന്നെ പുലര്‍ച്ചെ രണ്ട്‌ മണിക്കോ മൂന്ന്‌ മണിക്കോ ഒരു മണിക്കൂര്‍ മാത്രമാണ്‌. ആഴ്ചയില്‍ എന്നാണ്‌ പൈപ്പില്‍ വെള്ളം വരുന്നതെന്ന്‌ അറിയാത്തതിനാല്‍ എല്ലാ രാത്രികളിലും ജനങ്ങള്‍ പൈപ്പിന്‌ ചുവട്ടില്‍ കുടങ്ങളുമായി ഉറക്കമുളച്ച്‌ കാത്തിരിക്കുന്ന സ്ഥിതിയാണ്‌. ഈ പ്രദേശത്തെ കിണറുകള്‍ 70 ശതമാനവും വറ്റിവരണ്ടതായാണ്‌ ഔദ്യോഗിക കണക്ക്‌. കെഐപി കനാല്‍ വഴി ഇടയ്ക്ക്‌ വെള്ളം തുറന്നു വിടുന്നുണ്ടെങ്കിലും മാസത്തില്‍ രണ്ടോമൂന്നോ തവണ മാത്രമാണ്‌ അതും ലഭിക്കാറ്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.