സംസ്ഥാനത്തെ ആദ്യ സായാഹ്ന കോടതിക്ക് ഇന്ന് തുടക്കമാകും

Wednesday 3 August 2011 4:30 pm IST

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യത്തെ സായാഹ്ന കോടതിക്ക് ഇന്ന് തുടക്കമാകും. തിരുവനന്തപുരത്തെ വഞ്ചിയൂര്‍ കോടതി വളപ്പിലാണ് സാ‍യാഹ്ന കോടതി പ്രവര്‍ത്തിക്കുക. കോടതികളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് സായാഹ്ന കോടതിയെന്ന ആശയം നടപ്പിലാകുന്നത്. പെറ്റി കേസുകള്‍ കുന്നുകൂടുന്നത് കോടതികളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നത് ഒഴിവാക്കാന്‍ സായാഹ്ന കോടതി സഹായകരമാകും. എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും വൈകുന്നേരം ആറ് മണി മുതല്‍ രാത്രി എട്ടു മണിവരെ സായാഹ്ന കോടതി പ്രവര്‍ത്തിക്കും. നിലവിലെ ജില്ലാ ഫസ്റ്റ്‌ക്ലാസ് മജിസ്ട്രേറ്റുമാര്‍ മാറിമാറിയാകും സായാഹ്ന കോടതികളിലെ മജിസ്ട്രേറ്റ് സ്ഥാനം വഹിക്കുക. ഗതാഗത നിയമങ്ങള്‍ തെറ്റിക്കുന്നത് പോലെയുള്ള പെറ്റിക്കേസുകളാകും സായാഹ്ന കോടതി കൂടുതലായി പരിഗണിക്കുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.