മലപ്പുറം: തിരുപ്പൂരില്‍ വച്ച് നടന്ന സൗത്ത് സോണ്‍ വോളിബോള്‍ ടൂര്‍ണമെന്റില്‍ കേരള വനിതകള്‍ക്ക് രണ്ടാം സ്ഥാനവും പുരുഷ ടീമിന് മൂന്നാംസ്ഥാനവും.
ആവേശകരമായ വനിതാ ഫൈനല്‍ മത്സരത്തില്‍ കേരള വനിതകള്‍ തമിഴ്നാടിനോട് 32- 30, 25 -23, 19 -25, 25-22 എന്ന ക്രമത്തില്‍ പൊരുതിതോറ്റു.
ടൂര്‍ണമെന്റിലെ മികച്ച ടീമായി കേരള വനിതാ ടീം തെരഞ്ഞെടുക്കപ്പെട്ടു. ക്യാപ്റ്റന്‍ രേഷ്മ ടൂര്‍ണമെന്റില്‍ മികച്ച പ്ലേയറായി. റീമ മികച്ച ലിബറോ ആയും ശില്പ മികച്ച ബ്ലോക്കറായും തെരഞ്ഞെടുക്കപ്പെട്ടു.
പുരുഷന്മാരുടെ മത്സരത്തില്‍ ഏക പക്ഷീയമായ മൂന്ന് സെറ്റുകള്‍ക്ക് 25 -22, 25- 18, 25 -20 കേരള ടീം ആന്ധ്രാപ്രദേശിനെ തോല്‍പ്പിച്ച് മൂന്നാംസ്ഥാനം കരസ്ഥമാക്കി. ടൂര്‍ണമെന്റിലെ മികച്ച സെറ്ററായി ബെന്സെന് റിസാരിയോ തെരഞ്ഞെടുക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: