കര്‍ണാടകയില്‍ പ്രതിപക്ഷത്ത് ഇരിക്കുമെന്നു ജെഡി എസ്. കോണ്‍ഗ്രസുമായോ ബിജെപിയുമായോ സഖ്യത്തിനില്ലെന്നു പാര്‍ട്ടി നേതാവ് എച്ച്. ഡി. കുമാരസ്വാമി. മൂന്നാം മുന്നണി തത്കാലം ആലോചനയില്ല.
പ്രതിപക്ഷത്തിരിക്കാനുള്ള മാന്ഡേറ്റാണു ജനങ്ങള്‍ നല്‍കിയിരിക്കുന്നത്. ജനനന്മയ്ക്കായി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കും. പാര്‍ട്ടിയുടെ നില മെച്ചപ്പെടുത്താനായി. ജെഡിഎസിനെ അവഗണിക്കാനാകില്ലെന്ന സന്ദേശമാണു വോട്ടര്‍മാര്‍ നല്‍കിയത്.
കോണ്‍ഗ്രസ് എന്താണു ചെയ്യുന്നതെന്നു കാത്തിരുന്നു കാണാമെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടക ഇലക്ഷനില്‍ ജെഡി എസ് രണ്ടാം സ്ഥാനത്ത് എത്തിയതിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു കുമാരസ്വാമി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: