ബസ് ചാര്‍ജ്ജ്‌ കൂട്ടാന്‍ അനുമതി

Wednesday 3 August 2011 4:56 pm IST

തിരുവനന്തപുരം: സംസ്ഥാനത്തെ ബസ്‌ ചാര്‍ജ്‌ വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. എട്ടാം തിയതി മുതല്‍ പുതിയ നിരക്ക്‌ നിലവില്‍ വരും. മിനിമം ചാര്‍ജ്‌ അഞ്ച്‌ രൂപയായാണ്‌ വര്‍ദ്ധിപ്പിച്ചത്‌. മിനിമം ചാര്‍ജില്‍ പോകാവുന്ന ദൂരവും വര്‍ദ്ധിപ്പിച്ചു. നിലവില്‍ അത്‌ രണ്ടര കിലോ മീറ്ററായിരുന്നത്‌ അഞ്ചു കിലോമീറ്ററാക്കി. ഫാസ്റ്റ്‌ പാസഞ്ചറിന്റെ മിനിമം ചാര്‍ജ്‌ അഞ്ചു രൂപയില്‍ നിന്ന്‌ ഏഴു രൂപയാക്കി. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ മിനിമം ചാര്‍ജില്‍ മാറ്റമില്ല. എന്നാല്‍, തുടര്‍ന്നുള്ള കിലോമീറ്ററുകള്‍ക്ക്‌ ആനുപാതിക വര്‍ദ്ധന ഉണ്ടാകും.രണ്ട്‌ ഫെയര്‍സ്റ്റേജുകള്‍ ഒന്നായി കണക്കാക്കിയായും വര്‍ദ്ധന. പോലീസ് ക്യാന്റീനുകള്‍ക്ക് വാറ്റ് ഒഴിവാക്കി കൊടുക്കാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ന്യൂനപക്ഷ വികസന ധനകാ‍ര്യ കോര്‍പ്പറേഷന്‍ രൂപീകരിക്കും. അണ്‍ എയ്ഡഡ് സ്കൂളുകളിലെ ഫീസ് ഏകീകരിക്കുമെന്നും മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി അറിയിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ കൂറുമാറ്റം നിരോധിക്കാനുള്ള ഓര്‍ഡിനന്‍സ് വീണ്ടും കൊണ്ടുവരും. തിരുവനന്തപുരം നഗരത്തില്‍ മോണോ റെയില്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിനായി പഠനം നടത്താന്‍ നാറ്റ്പാക്കിനെ ഏല്‍പ്പിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.