കൃത്യവിലോപം: ദല്‍ഹി പോലീസിലെ 1849 പേര്‍ കുറ്റക്കാര്‍

Wednesday 3 August 2011 2:49 pm IST

ന്യൂദല്‍ഹി : കൃത്യവിലോപം നടത്തിയതിനും നിയമം ദുരുപയോഗം ചെയ്തതിനും ദല്‍ഹി പോലീസിലെ 1849 പേര്‍ നടപടികള്‍ നേരിടുന്നു. ഇതില്‍ 147 ഇന്‍സ്പെക്റ്റര്‍മാര്‍, 671 കോണ്‍സ്റ്റബിള്‍മാര്‍, 512 ഹെഡ് കോണ്‍സ്റ്റബിള്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. അനധികൃത കെട്ടിട നിര്‍മാതാക്കള്‍ക്കു വേണ്ടിയാണ് മുഖ്യമായും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്. ഒരു കോണ്‍സ്റ്റബിള്‍ അനധികൃതമായി ആയുധം കൈവശം വച്ചതായും കണ്ടെത്തി. അര്‍ദ്ധ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ചു നേരിയ കുറവുണ്ടെന്നതു മാത്രമാണ് ആശ്വാസം. കഴിഞ്ഞ വര്‍ഷം 1910 പോലീസുകാര്‍ക്കെതിരെയായിരുന്നു നടപടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.