കുറവിലങ്ങാട്: അമിതവേഗതയിലെത്തിയ ടിപ്പര്‍ലോറി കാറിലിടിച്ച് റിട്ടയേര്‍ഡ് തഹസില്‍ദാര്‍ക്ക് പരിക്ക്. മാഞ്ഞൂര്‍ പാണക്കാട് വീട്ടില്‍ പി. ഇ. ജയന് (58)നാണ് നിസാര പരിക്കേറ്റത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിയോടുകൂടി എം സി റോഡില്‍ കോഴാ ജില്ല കൃഷിത്തോട്ടത്തിനു മുന്‍വശത്ത് വെച്ചായിരുന്നു അപകടം. പി. ഇ. ജയന് തൊടുപുഴയില്‍ നിന്ന് മാഞ്ഞൂര്ക്ക് വരുന്ന വഴിക്കായിരുന്നു അപകടം. കാറിന്റെ മുന്‍ വശം നിശേഷം തകര്‍ന്നു. പരിക്കേറ്റ പി. ഇ. ജയന് കുറവിലങ്ങാട് സ്വകാര്യാശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്കി വിട്ടയച്ചു. കുറവിലങ്ങാട് പൊലീസ് സ്ഥലത്ത് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: