വൈദ്യുതി വരുന്നതറിയിക്കണമെന്ന് കറുകച്ചാല്‍ നിവാസികള്‍

Thursday 9 May 2013 11:27 pm IST

കറുകച്ചാല്‍: വൈദ്യുതി മുടങ്ങുന്നതല്ല. എപ്പോള്‍ വരുമെന്നാണ് കറുകച്ചാല്‍ നിവാസികള്‍ക്കറിയേണ്ടത്. കാരണം ദിവസത്തില്‍ ഭൂരിപക്ഷസമയവും ഇവിടെ വൈദ്യുതി ലഭിക്കാറില്ല. ചെറിയകാറ്റോ മഴയോ വന്നാല്‍ തുടരെ തുടരെയുള്ള വൈദ്യുതി മുടക്കം മൂലം ഗതികെട്ടെന്നാണ് നാട്ടുകാരുടെ പരാതി. വൈദ്യുതി മുടങ്ങുന്ന വിവരം അറിയിക്കുന്നതുപോലെ എപ്പോള്‍ വൈദ്യുതി വരുമെന്ന് അറിയിച്ചാല്‍ മതിയെന്നാണ് ഇവര്‍ ഇപ്പോള്‍ പറയുന്നത്. പ്രഖ്യാപിത വൈദ്യുതി മുടക്കത്തോടൊപ്പം തുടരെ വൈദ്യുതി മുടങ്ങുന്നത് ഉപഭേക്താക്കളെ ഏറെ വിഷമിപ്പിക്കുകയാണ്. ചിലപ്പോള്‍ രാത്രികാലങ്ങളില്‍ വൈദ്യുതി മുടങ്ങിയാല്‍ പിന്നെ പിറ്റേദിവസം ഏതെങ്കിലും സമയത്തുവരും. വൈദ്യുതി ആഫീസില്‍ വിളിച്ചുപറഞ്ഞാല്‍ പോലും ഗൗനിക്കാറില്ല. മാമ്മൂട്, തൃക്കോയിക്കല്‍, ശാന്തിപുരം, കറുകച്ചാല്‍, ചേലക്കെമ്പ് എന്നീ പ്രദേശങ്ങളിലാണ് തുടരെ വൈദ്യുതി മുടങ്ങുന്നത്. ചേലക്കൊമ്പ്, വട്ടപ്പാറ, നീലമ്പാറ പ്രദേശങ്ങളില്‍ മല്ലപ്പള്ളിയില്‍ നിന്നാണ് വൈദ്യുതി വിതരണം നടത്തുന്നത് സമീപത്തെ ചാത്തന്‍പാറ പാറമടകള്‍വരെ ചമ്പക്കര നെടുംകുന്നം ഹൈടെന്‍ഷനും എത്തുന്നുണ്ട്. ഇത് ചേലക്കൊമ്പു ട്രാന്‍സ് ഫോര്‍മറുമായി ബന്ധിപ്പിച്ചാല്‍ മല്ലപ്പള്ളിയാലും നെടുംകുന്നം ലൈന്‍ ചാര്‍ജ്ജ് ചെയ്യാനാകും. ഇതിനായുള്ള വൈദ്യുതി പോസ്റ്റുകള്‍ നാട്ടിയെങ്കിലും സ്വകാര്യവ്യക്തിയുടെ പുരയിടത്തിലിരിക്കുന്ന ട്രാന്‍സ് ഫോര്‍മര്‍ മാറ്റിസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതു മൂലം ലൈന്‍ ചാര്‍ജ്ജുചെയ്യാനാകാത്തതാണ്. വൈദ്യുതി പ്രശ്‌നത്തിനു മുഖ്യകാരണം ചോലക്കൊമ്പ് മേഖലയില്‍ അടിക്കടിയുണ്ടാകുന്ന വൈദ്യുതി മുടക്കത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ഡോ. എന്‍. ജയരാജ് എം.എല്‍.എക്ക് പരാതി നല്‍കിയിരിക്കുകയാണ് ഇതോടൊപ്പം മറ്റുമേഖലയിലുമുണ്ടാകുന്ന വൈദ്യുതി മുടക്കത്തിനും പരാഹാരമുണ്ടാകേണ്ടതാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.