മകളെ അമ്മ കൊലപ്പെടുത്തി, മൃതദേഹം മുറിയില്‍ നിന്ന് കണ്ടെത്തി

Saturday 11 May 2013 1:41 pm IST

ലുധിയാന: ലുധിയാനയിലെ മോഡല്‍ ടൗണില്‍ നാലു വയസുകാരിയെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍. ഹര്‍സിമ്രാന്‍ജിത്ത് കൗര്‍ (29) എന്ന യുവതിയാണ് അറസ്റ്റിലായത്. കൊല ചെയ്ത ശേഷം ഇവര്‍ കുട്ടിയെ മുറിയില്‍ ഒളിപ്പിക്കുകയും നാല് തവണ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു. ഇപ്പോള്‍ ഇവര്‍ ദയാനന്ദ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ മൃതദേഹം ഇവരുടെ മുറിയില്‍ നിന്ന് പോലീസ് കുഴിച്ചിട്ട നിലയില്‍ കണ്‌ടെത്തി. വെള്ളിയാഴ്ച്ച മൃതദേഹം കണ്ടെത്തിയത്. മകളായ ജാസ്മിറയെയാണ് കൗര്‍ കൊലപ്പെടുത്തിയത്. കൊലപാതകത്തിനുശേഷം പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നതായി പോലീസ് പറഞ്ഞു. ദുര്‍ഗന്ധത്തെ തുടര്‍ന്ന് അയല്‍ക്കാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് കൗര്‍ന്റെ വീട് റെയ്ഡ് ചെയ്തത്. മൃതദേഹം കണ്ടെടുക്കുമ്പോള്‍ അഴുകിയ നിലയിലായിരുന്നു. കൊലപാതകം എന്നാണ് നടത്തിയതെന്ന് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് വരാതെ പറയാന്‍ സാധിക്കില്ലെന്ന് പോലീസ് പറഞ്ഞു. മൂന്ന് ആഴ്ചത്തെ പഴക്കമെങ്കിലും മൃതദേഹത്തിന് ഉണ്ടെന്നാണ് പോലീസ് നിഗമനം. മൃതദേഹം അഴുകാന്‍ തുടങ്ങിപ്പോഴാണ് കൗര്‍ കുട്ടിയുടെ മൃതദേഹം വീട്ടില്‍ കുഴിച്ചിട്ടത്. ഭര്‍ത്താവുമായി പിണങ്ങിയ കൗര്‍ മകളുമായി ഒറ്റയ്ക്കായിരുന്നു താമസം. ഇവര്‍ മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായി. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.