ബംഗ്ലൂരു: ഒഡീസയിലെ പോസ്കോ ഖനനത്തിനെതിരായ സമര നേതാവ് അഭയ് സാഹുവിനെ പോലീസ് അറസ്റ്റ് ചെയ്തു. അക്രമങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നുവെന്നാരോപിച്ചാണ് സാഹുവിനെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഏഴുവര്‍ഷമായി പോസ്കോ പദ്ധതിയ്ക്കെതിരെ നാട്ടുകാര്‍ നടത്തുന്ന ചെറുത്തുനില്‍പ്പിന് നേതൃത്വം നല്‍കുകയായിരുന്നു സാഹു.
പോസ്കോ പദ്ധതിയുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സമര നേതാവിന്റെ അറസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: