ശനിയാഴ്ച മുതല്‍ അനിശ്ചിതകാല ബസ്‌ സമരം

Wednesday 3 August 2011 5:08 pm IST

തിരുവനന്തപുരം: ബസ്‌ ചാര്‍ജ്ജ്‌ വര്‍ദ്ധന തൃപ്തികരമല്ലെന്ന്‌ ആരോപിച്ച്‌ ശനിയാഴ്ച മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാലത്തേക്ക്‌ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുമെന്ന്‌ ബസ്‌ ഉടമകളുടെ സംഘടന അറിയിച്ചു. ബസ്‌ ഒാ‍ണേഴ്സ്‌ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ യോഗത്തിലാണ്‌ തീരുമാനം. ഇപ്പോഴുള്ള നിരക്കു വര്‍ധന കെ.എസ്‌.ആര്‍.ടി.സിയെ സഹായിക്കാനാണെന്നാണ്‌ ബസ്‌ ഉടമകള്‍ പറയുന്നത്‌.