കോട്ടയം: തിരുവാര്‍പ്പില്‍ കുടിവെള്ളക്ഷാമം രൂക്ഷം. കിണറുകള്‍ വറ്റിത്തുടങ്ങിയതോടെ കുടിവെള്ളം കിട്ടാക്കനിയായത്. കുടിവെള്ളം ലഭ്യമാക്കാന്‍ പഞ്ചായത്തോ എംഎല്‍എയോ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പുഴയില്‍ പായല്‍ നിറഞ്ഞതുമൂലം വെള്ളം മലിനമാണ്. ഈ പുഴയില്‍ കുളിക്കുന്നവര്‍ക്ക് അസഹ്യമായ ചൊറിച്ചില്‍ അനുഭവപ്പെടുന്നതായും നാട്ടുകാര്‍ ആക്ഷേപം ഉന്നയിക്കുന്നു. കുടിവെള്ളക്ഷാമത്തിന് നടപടി സ്വീകരിക്കണമെന്ന് സിഎല്‍എന്‍ സ്വാമി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: