കൊല്‍ക്കത്ത: കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് തന്റെ സര്‍ക്കാരിനെ ശല്യം ചെയ്യുന്ന യുപിഎ സര്‍ക്കാരിന് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ മുന്നറിയിപ്പ്. എല്ലാത്തരം കേന്ദ്ര ഏജന്‍സികളെയും അണിനിരത്തി തൃണമൂല്‍ കോണ്‍ഗ്രസിനെയും സര്‍ക്കാരിനെയും ശല്യം ചെയ്യുകയുമാണ്. കല്‍ക്കരിപ്പാടം അഴിമതിയുടെ നായകനും തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണ്, മമതാ ബാനര്‍ജി പറഞ്ഞു. പാര്‍ട്ടി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
തന്റെ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ഇടതു പാര്‍ട്ടികളുമായി അവിശുദ്ധ സഖ്യത്തിലേര്‍പ്പെട്ടിരിക്കുകയാണെന്ന് പറഞ്ഞ മമത തന്നെ തൊടാന്‍ ധൈര്യമുണ്ടോയെന്ന് കേന്ദ്രസര്‍ക്കാരിനെ വെല്ലുവിളിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് യുപിഎയുടെ ഭാഗമായിരുന്നപ്പോള്‍ പാര്‍ട്ടി എംപിമാര്‍ക്കെതിരെ ആദായനികുതി റെയ്ഡ് നടത്താന്‍ പ്രധാനമന്ത്രിയോട് താന്‍ പറഞ്ഞതായി മമത വെളിപ്പെടുത്തി. “എന്റെ മുടിനാര് പോലും സ്പര്‍ശിക്കാന്‍ കേന്ദ്രസര്‍ക്കാരിനാവില്ല. സര്‍ക്കാരിന് മുന്നില്‍ തലകുനിയ്ക്കുന്ന പ്രശ്നമില്ല. തീക്കളി വേണ്ടെന്ന് രാജാവിനോടും രാജ്ഞിയോടും ഞാന്‍ പറഞ്ഞിട്ടുണ്ട്”-മന്മോഹനും സോണിയക്കും മമത മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: