മുല്ലപ്പെരിയാര്‍: അന്തിമ വാദം 31ന്

Wednesday 3 August 2011 5:54 pm IST

ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും അന്തിമവാദം ഈ മാസം 31ന് കേള്‍ക്കാന്‍ സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി തീരുമാനമെടുത്തു. ഒക്ടോബര്‍ 31നകം അന്തിമ റിപ്പോര്‍ട്ട് സുപ്രിംകോടതിയില്‍ സമര്‍പ്പിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി സമിതി അംഗം ജസ്റ്റിസ് കെ.ടി തോമസ് പറഞ്ഞു. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് പണിയുന്നതിനായി കേരളം തയാറാക്കിയ രൂപ രേഖയിന്മേലും പഠന റിപ്പോര്‍ട്ടിന്മേലുമാണ് ഈ മാസം 31 ന് അന്തിമ വാദം കേള്‍ക്കുക. അണക്കെട്ടിന്റെ ബലക്ഷയത്തെക്കുറിച്ച് പഠിച്ച സെന്‍‌ട്രല്‍ സോയില്‍ ആന്റ് മെറ്റീരിയല്‍‌സ് റിസര്‍ച്ച് സ്റ്റേഷനും സെന്റര്‍ വാട്ടര്‍ ആന്റ് പവര്‍ റിസര്‍ച്ച് സ്റ്റേഷനും സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ ഇന്ന് ചേര്‍ന്ന ഉന്നതാധികാര സമിതി യോഗം പരിശോധിച്ചു. പെരിയാര്‍ അന്തര്‍ സംസ്ഥാന നദിയല്ലെന്ന കേരളത്തിന്റെ വാദവും 31ന് സമിതി പരിശോധിക്കും. അണക്കെട്ടില്‍ അറ്റകുറ്റ പണികള്‍ നടത്താന്‍ അനുവദിക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യം ഇന്നത്തെ യോഗം പരിഗണിച്ചില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.