ലാലിന്റെ മെമ്മറി കാര്‍ഡ് ഒരുങ്ങുന്നു

Friday 12 May 2017 12:50 pm IST

ലേഡീസ് ആന്റ് ജന്റില്‍മാന്‍ എന്ന സിദ്ധീഖ് ചിത്രത്തിന് ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രമാണ് മെമ്മറി കാര്‍ഡ്. പി.അനില്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു ആക്ഷന്‍ ത്രില്ലറായിരിക്കും. മുന്‍ സൈനിക ഇന്റലിജന്‍സ് ഓഫീസറുടെ വേഷമാണ് മോഹന്‍ലാലിന് ഈ ചിത്രത്തില്‍. അനിയന്‍ ബാവ ചേട്ടന്‍ ബാവ, മേലേപ്പറമ്പില്‍ ആണ്‍വീട് എന്നീ ചിത്രങ്ങള്‍ക്ക് കഥ രചിച്ച ഗിരീഷാണ് മെമ്മറി കാര്‍ഡിന്റെ കഥ എഴുതിയിരിക്കുന്നത്. ഹൈദരാബാദില്‍ ആറ് ദിവസം കൊണ്ട് നടക്കുന്ന കഥയാണ് അനില്‍ മെമ്മറി കാര്‍ഡിലൂടെ ചിത്രീകരിക്കുന്നത്. പ്രകാശ് രാജ് ഈ ചിത്രത്തില്‍ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും എന്നാണ് കരുതുന്നത്. മെമ്മറി കാര്‍ഡ് ഓണത്തിന് പ്രദര്‍ശനത്തിനെത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.