ഇരട്ട ഖനിദുരന്തം: മരണനിരക്ക് 39 ആയി ഉയര്‍ന്നു

Sunday 12 May 2013 5:34 pm IST

ബെയ്ജിങ്: ചൈനയിലെ സിന്‍ഹുവ പ്രവിശ്യയിലെ തൊസിഗോ  ഖനിയിലെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 27 ആയി. 16 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 81 ആളുകളെ രക്ഷപ്പെടുത്തി. ഇതോടെ വെള്ളി, ശനി ദിവസങ്ങളില്‍ നടന്ന രണ്ട് ഖനി ദുരന്തത്തിലായി മരിച്ചവരുടെ എണ്ണം 39  ആയി ഉയര്‍ന്നു. നൂറോളം ആളുകള്‍ ജോലി ചെയ്യുന്ന തൊസിഗോ ഖനിയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. വെളളിയാഴ്ച ഗിസായോ പ്രവിശ്യയിലുണ്ടായ മറ്റൊരു ഖനി അപകടത്തില്‍ 12 പേര്‍ മരിച്ചിരുന്നു. ഏപ്രിലില്‍ ജിലിന്‍ പ്രവിശ്യയില്‍ നടന്ന ഖനി അപകടത്തില്‍ 18 പേര്‍ മരിക്കുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2012ല്‍ മാത്രം ചൈനയില്‍ ഖനി അപകടം മൂലം 1300 ഓളം പേരാണ് മരിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.