ഐക്യ മലഅരയ മഹാസഭ സംസ്ഥാന സമ്മേളനം നടന്നു

Sunday 12 May 2013 11:24 pm IST

മുണ്ടക്കയം: ഐക്യമലയരയ മഹാസഭ സംസ്ഥാന സമ്മേളനം ചീഫ് വിപ്പ് പി.സി.ജോര്‍ജജ് ഉദ്ഘാടനം ചെയ്തു. പി.കെ.ഭാസ്‌കരന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഷൈലജ നാരായണന്‍ രചിച്ച മലയരയ അനുഷ്ഠാന ഗാനങ്ങള്‍ സാഹിത്യകാരന്‍ നാരായന്‍ പ്രകാശനം ചെയ്തു. ഡോ.സയിദഹരിദാസ്, പ്രൊഫ.എം.എസ്.വിശ്വംഭരന്‍, സി.ആര്‍.ദിലീപ്കുമാര്‍, ബാലന്‍ പൂതാടി, സി.എന്‍.മധുസൂദനന്‍, കെ.സി.വാസുദേവന്‍, ലൈലഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു. സാംസ്‌കാരിക സമ്മേളനം കെപിഎംഎസ് സംസ്ഥാന ഖജാന്‍ജി തുറവൂര്‍ സുരേഷ് ഉദ്ഘാടനം ചെയ്തു. പരമ്പരാഗത കലാരൂപമായ ഐവര്‍കളി, ചവിട്ടുകളി, കോല്‍ക്കളി എന്നിവ നടന്നു. പുതിയ ഭാരവാഹികളായി സി.ആര്‍.ദിലീപ്കുമാര്‍( പ്രസിഡന്റ്), കെ.കെ.വിജയന്‍ (വൈസ് പ്രസിഡന്റ്) എന്നിവരെ തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.