മലപ്പുറം: വള്ളുവക്കോനാതിരി വള്ളുവനാട്ടുകര വല്ലഭ വലിയ രാജ എ.സി. ഭാനുണ്ണി രാജ (89) തീപ്പെട്ടു. തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം ട്രസ്റ്റിയാണ്. സംസ്കാരം കൊരട്ടി സ്വരൂപത്തില്‍ നടക്കും. കൊരട്ടി രാജ സ്വരൂപത്തിലെ പത്മാവതി തമ്പുരാട്ടിയാണു ഭാര്യ. സുഷമദേവി, ഉഷദേവി, പത്മജ എന്നിവരാണ് മക്കള്‍.
നിയമയുദ്ധത്തിനു ശേഷമാണു തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം ട്രസ്റ്റിയായി ഭാനുണ്ണി രാജ ചുമതലയേറ്റത്. പാരമ്പര്യ ട്രസ്റ്റി സ്ഥാനത്തു നിന്ന് 2009 മാര്‍ച്ചിലാണു മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ഭാനുണ്ണി രാജയെ നീക്കിയത്. കമ്മീഷണറുടെ നടപടിക്കെതിരേ സര്‍ക്കാരില്‍ പരാതി നല്‍കിയെങ്കിലും അനുകൂല തീരുമാനം ലഭിച്ചില്ല. തുടര്‍ന്നാണു നിയമനടപടിയിലേക്കു പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: