പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു: മൂന്ന് പേര്‍ അറസ്റ്റില്‍

Tuesday 14 May 2013 11:44 am IST

വെള്ളറട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ മൂന്നുപേരെ വെള്ളറട പോലീസ് അറസ്റ്റുചെയ്തു. ധനുവച്ചപുരത്തിനു സമീപം കൊറ്റാമം സ്വദേശികളായ അജീഷ്(26), ജയകുമാര്‍(28) പരശുവയ്ക്കല്‍ സ്വദേശി ബിനു(35) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ നവംബര്‍ 26 ന് നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ആശുപത്രിക്കുസമീപത്തുനിന്ന് ആനാവൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന രക്ഷിതാവിന്റെ പരാതിയെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് യുവാക്കള്‍ പിടിയിലായത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് പ്രതികളെ കോടതിയില്‍ ഹാജരാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.