അപേക്ഷിക്കുന്ന ദിവസം തന്നെ ഇന്ത്യക്കാര്‍ക്ക്‌ ഇംഗ്ലണ്ടിലേക്ക്‌ വിസ

Wednesday 15 May 2013 11:52 am IST

ലണ്ടന്‍: ഇന്ത്യയില്‍ നിന്നും ഇംഗ്ലണ്ടിലേക്ക്‌ യാത്ര പോകണമോ? ഇതാ എത്തിക്കഴിഞ്ഞു സൂപ്പര്‍ പ്രയോറിറ്റി വിസ സേവനം. ഇന്ത്യയില്‍ നിന്നും അടിയന്തരമായി ഇംഗ്ലണ്ടിലേക്ക്‌ യാത്രപോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ബ്രീട്ടിഷ്‌ സര്‍ക്കാരാണ്‌ സൂപ്പര്‍ പ്രയോറിറ്റി വിസ എന്ന സേവനം നടപ്പിലാക്കിയിരിക്കുന്നത്‌. അപേക്ഷിക്കുന്ന ദിവസം തന്നെ നിങ്ങളുടെ കൈകളില്‍ വിസ എത്തുന്ന സംവിധാനമാണ്‌ സൂപ്പര്‍ പ്രയോറിറ്റി വിസ സേവനം. ബ്രിട്ടീഷ്‌ സര്‍ക്കാര്‍ ആദ്യമായാണ്‌ ഇത്തരത്തിലൊരു സംവിധാനം ജനങ്ങള്‍ക്കായി നടപ്പിലാക്കുന്നത്‌. സാധാരണ ഫീസിന്‌ പുറമെ 600 പൗണ്ട്‌ അധികം ഫീസ്‌ ഇടാക്കിയാല്‍ സൂപ്പര്‍ പ്രയോറിറ്റി വിസ യാത്രക്കാരുടെ കൈകളിലെത്തുന്നു. ഫ്രെബുവരിയില്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോഴാണ്‌ പ്രധാന മന്ത്രി ഡേവിഡ്‌ കാമറൂണ്‍ സൂപ്പര്‍ പ്രയോറിറ്റി വിസയെ കുറിച്ച്‌ ഇന്ത്യന്‍ പ്രധാനമന്ത്രിയോട്‌ പറയുന്നത്‌. ചൊവാഴ്ച്ച മുതല്‍ സംവിധാനം നിലവില്‍ വന്നതായി ഇംഗ്ലണ്ട്‌ അധിക്യതര്‍ അറിയിച്ചു. മറ്റ്‌ രാജ്യത്ത്‌ അവതരിപ്പിക്കും മുന്‍പ്‌ തന്നെ ഇന്ത്യയില്‍ ഈ സംവിധാനം നടപ്പിലാക്കിയതില്‍ വളരെ അധികം ആഹ്ലാദമുണ്ടെന്ന്‌ ബ്രീട്ടിഷ്‌ ഹൈക്കമ്മീഷണര്‍ സര്‍ ജെയിംസ്‌ ബെവന്‍ അറിയിച്ചു. ബിസിനസ്സുകാര്‍ക്ക്‌ വളരെ ഗുണകരമായ സംവിധാനമാണിത്‌. അത്യാവശ്യ ഘട്ടങ്ങളില്‍ ഇംഗ്ലണ്ടിലേക്ക്‌ പോകേണ്ടിവരുന്ന ഇന്ത്യാക്കാര്‍ക്ക്‌ ഏറെ ഗുണകരമായ സംവിധാനമാണിത്‌. 2015 എത്തുമ്പോള്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള വ്യാപാരം ഇരട്ടിയാകുമെന്നുള്ള പ്രതീക്ഷയില്‍ ബ്രിട്ടീഷ്‌ സര്‍ക്കാര്‍. ഓണ്‍ ലൈന്‍ വഴി വിസയ്ക്കു അപേക്ഷിക്കുന്ന സംവിധാനമാണ്‌ ഒരുക്കിയിരിക്കുന്നത്‌. ഇംഗ്ലണ്ടില്‍ വന്‍ ജോലിസാധ്യതയാണുള്ളത്‌. പ്രധാനമായി ബിസിനസ്സ്‌ വ്യാപാരികളെ ഉദേശിച്ചാണ്‌ ഈ സംവിധാനം നടപ്പിലാക്കിയിരിക്കുന്നതെന്ന്‌ മന്ത്രി മാര്‍ക്ക്‌ ഹര്‍പ്പര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.