പൊന്‍കുന്നം: വാഴൂര്‍ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ 15-ാം ജന്മവാഷികത്തോട് അനുബന്ധിച്ച് 16 ന് സമൂഹവിവാഹം നടക്കും. കൊടുങ്ങൂര്‍ ദേവീക്ഷേത്രമൈതാനിയില്‍ രാവിലെ 11.30നാണ് സമൂഹവിവാഹം. രാവിലെ 10 ന് വിവാഹ ആശംസാ സമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. ഡോ. എന്‍. ജയരാജ് എംഎല്‍എ അധ്യക്ഷതവഹിക്കുന്ന യോഗത്തില്‍ ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തും. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.ബി വത്സലകുമാരി മുഖ്യാതിഥിയായിരിക്കും. എം.ജി യൂണിവേഴ്സിറ്റി പിവിസി ഡോ. ഷീനഷുക്കൂര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എല്‍സമ്മ സജി, ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി ചെയര്മാന് ടി.കെ സുരേഷ്കുമാര്‍, കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ ശോഭാലക്ഷ്മി, വാഴൂര്‍ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് തങ്കമ്മ അലക്സ്, വാഴൂര്‍ സഹകരണബാങ്ക് പ്രസിഡന്റ് കാനം രാമകൃഷ്ണന് നായര്‍, പഞ്ചായത്തംഗം വി.എന്‍ മനോജ്, ജോസ് കെ. ചെറിയാന്, പി.എ. റസീന എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: