മുംബൈ: സഞ്ജയ് ദത്ത് വ്യാഴാഴ്ച ടാഡ കോടതിക്കു മുന്‍പാകെ കീഴടങ്ങാനിരിക്കെ അദ്ദേഹത്തെ വധിക്കുമെന്ന് ഭഷണി കത്ത്. ദത്തിനെ പ്രവേശിപ്പിക്കാന്‍ സാധ്യതയുള്ള മുംബൈ ആര്‍തര്‍ റോഡ് ജയിലിലാണ് അദ്ദേഹത്തെ വധിക്കുമെന്നു ഭീഷണിപ്പെടുത്തി കത്ത് ലഭിച്ചത്. ഇതേത്തുടര്‍ന്ന് നടനെ ജയിലിലേക്കു വിട്ടാല്‍ മതിയായ സുരക്ഷ ഒരുക്കുമെന്ന് ജയിലധികൃതരും വ്യക്തമാക്കി.
1993ലെ മുംബൈ സ്ഫോടനവുമായി ബന്ധപ്പെട്ട് 42 മാസത്തെ ജയില്‍ ശിക്ഷയാണ് ദത്തിന് ഇനി അനുഭവിക്കാനുള്ളത്. അതേസമയം ദത്തിനെ യര്‍വാഡ ജയിലിലേക്ക് അയയ്ക്കാനാണ് കൂടുതല്‍ സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍. ദത്തിനെപ്പോലെ ശ്രദ്ധേയനായ ഒരു വ്യക്തിയുടെ സുരക്ഷയ്ക്ക് യെര്‍വാഡ ജയിലാണ് ഉചിതം എന്നാണ് പോലീസ് റിപ്പോര്‍ട്ട് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: