മുംബൈ: ആഭ്യന്തര ഓഹരി വിപണികളില്‍ മികച്ച മുന്നേറ്റം. ബുധനാഴ്ച തുടക്ക വ്യാപാരത്തില്‍ തന്നെ വിപണികളെല്ലാം മികച്ച നിലയിലെത്തി.
മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് രാവിലെ 158 പോയിന്റ് ഉയര്‍ന്ന് 19,880ല്‍ വ്യാപാരം ആരംഭിച്ച സെന്‍സെക്സ് വൈകാതെ 409 പോയിന്റിലേക്ക് കുതിച്ചുയര്‍ന്നു 20,131 എത്തി.
നിഫ്റ്റി 127 പോയിന്റ് ഉയര്‍ന്ന് ഉയര്‍ന്ന് 6,122ല്‍ എത്തി. 28 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് നിഫ്റ്റി എത്തിയിരിക്കുന്നത്. റിയാലിറ്റി, ബാങ്കിംഗ്, ഓട്ടോ, മെറ്റല്‍ മേഖലകളിലെ ഓഹരികളാണ് സെന്‍സെക്സില്‍ പ്രകടനം മെച്ചപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: