തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന് തെറ്റുതിരുത്തണമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റില്‍ ആവശ്യം. പിബി തീരുമാനത്തെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് ആവശ്യം ഉയര്‍ന്നത്. ഇതേസമയം പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് വിഎസ്സിനെ മാറ്റണമെന്ന ആവശ്യം ഇന്ന് ചര്‍ച്ചയില്‍ ഉയര്‍ന്നില്ല.
കേരളത്തിലെ സംഘടനാ പ്രശ്നങ്ങള്‍ സംബന്ധിച്ച പൊളിറ്റ് ബ്യൂറോ തീരുമാനങ്ങളാണ് സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ് തീരുമാനങ്ങള്‍ സെക്രട്ടേറിയേറ്റ് യോഗത്തെ അറിയിച്ചത്. കേന്ദ്രകമ്മിറ്റി അംഗീകരിച്ച രാഷ്ട്രീയ റിപ്പോര്‍ട്ടും യോഗത്തില്‍ അവതരിപ്പിച്ചു.
സെക്രട്ടേറിയേറ്റ് യോഗത്തിന്റെ തുടര്‍ച്ചയായി വ്യാഴാഴ്ച്ചയും വെള്ളിയാഴ്ച്ചയും സംസ്ഥാന സമിതി ചേരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: