ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഭദോഹിയില്‍ പഴയ കെട്ടിടത്തിന്റെ ഭിത്തി തകര്‍ന്ന് വീണു അഞ്ചു സ്ത്രീകള്‍ മരിച്ചു. അമ്പത് വര്‍ഷം പഴക്കമുള്ള വീടിന്റെ ഭിത്തിയാണ് തകര്‍ന്നത്. സാവിത്രി, ഇസ്രാവതി, ബബിത, നിഖിത, സര്‍ഗം എന്നിവരാണ് മരിച്ചത്. കെട്ടിടത്തിന് സമീപത്തു കൂടി ഇവര്‍ നടന്നു പോകുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്.
ബുധനാഴ്ച രാത്രി ഭദോഹിയിലെ നെഹ്രുനഗര്‍ മേഖലയിലാണ് അപകടം ഉണ്ടായതെന്ന് പോലീസ് ഐജി ആര്‍കെ വിശ്വകര്‍മ പറഞ്ഞു. പോലീസ് എത്തിയാണ് ഭിത്തിക്കടിയില്‍ പെട്ടവരെ പുറത്തെടുത്തത്. മൂന്നു പേര് സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു. രണ്ടു പേര് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിയാണ് മരിച്ചത്.
നെഹ്റുനഗര്‍ സ്വദേശികളായ മൂന്നു സ്ത്രീകളും രണ്ടു പെണ്‍കുട്ടികളുമാണ് ദുരന്തത്തില്‍ മരിച്ചതെന്നും പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: