ഇറാഖില്‍ സ്‌ഫോടന പരമ്പര: മരണം 72 ആയി

Friday 17 May 2013 1:01 pm IST

ബാഗ്ദാദ്: ഇറാഖില്‍ മൂന്നുദിവസമായി നടന്ന സ്‌ഫോടനങ്ങളില്‍ മരിച്ചവരുടെ എണ്ണം 72 ആയി. ബാഗ്ദാദിന് 250 കിലോമീറ്റര്‍ വടക്ക് അല്‍ സഹാറാ പള്ളിയിലാണ് ചാവേറാക്രമണം ഉണ്ടായത്. ബുധനാഴ്ച്ചയാണ് അക്രമണം. 25 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബാഗ്ദാദിലെ മൊസൂല്‍ നഗരത്തില്‍ വ്യാഴാഴ്ച ഉണ്ടായ കാര്‍ബോംബാക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടിരുന്നു. വടക്കുകിഴക്കന്‍ ബാഗ്ദാദിലെ ശൈത്ത് സദര്‍ നഗരത്തിലുണ്ടായ മൂന്ന് സ്‌ഫോടനങ്ങളില്‍ 14 പേര്‍ കൊല്ലപ്പെട്ടിരുന്നു. തിരക്കേറിയ കച്ചവട കേന്ദ്രങ്ങളില്‍ രണ്ടു കാര്‍ബോംബുകള്‍ പൊട്ടിയാണ് 11 പേര്‍ മരിച്ചത്. മറ്റൊരു സ്‌ഫോടനത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച കിര്‍കുക്കില്‍ ഷിയാ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.