ബംഗ്ലാദേശില്‍ കൊടുങ്കാറ്റ്: 13 പേര്‍ കൊല്ലപ്പെട്ടു

Friday 17 May 2013 5:30 pm IST

ധാക്ക: ബംഗ്ലാദേശില്‍ വീശിയടിച്ച  മഹാസെന്‍ കൊടുങ്കാറ്റില്‍ 13 പേര്‍ കൊല്ലപ്പെട്ടു. 1000ത്തോളം വീടുകള്‍ പൂര്‍ണമായി നശിച്ചു. കാറ്റില്‍ പിഴുത് വീണ മരങ്ങള്‍ക്കടിയില്‍പ്പെട്ടാണ് അധികം പേരും മരിച്ചെതെന്നാണ് റിപ്പേര്‍ട്ടുകള്‍. വ്യാഴാഴ്ച്ച രാവിലെ തെക്കന്‍ ബംഗ്ലാദേശിലെ പട്ടുഘാലി ജില്ലയിലാണ് മഹസെന്‍ കൊടുംകാറ്റ് വീശിയടിച്ചത്. പിന്നീട് ചിറ്റ്‌ഗോങ് തീരങ്ങളിലേക്കും കോസ് ബസാറിലേക്കും വ്യാപിക്കുകയായിരുന്നു. നേരത്തെ കനത്ത നാശനഷ്ടങ്ങളും വൈദ്യുതി ഉള്‍പ്പെടെ എല്ലാം നിലച്ചിരുന്നു. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസൈന സ്ഥലം സന്ദര്‍ശിക്കുകയും ജനങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു. സ്‌ക്കൂളുകളില്‍ നിന്നും  സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ നിന്നും അഭയാര്‍ഥികള്‍ തിരിച്ച് തങ്ങളുടെ വീടുകളിലേക്ക് തിരിച്ചു തുടങ്ങിയിട്ടുണ്ട്. എയര്‍പോര്‍ട്ടുകളും  തീരങ്ങളും പുന: സ്ഥാപിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.