കോഴിക്കോട്: അട്ടപ്പാടിയില്‍ ഒരു കുട്ടി കൂടി അസുഖത്തെ തുടര്‍ന്ന് മരിച്ചു. കൃഷ്ണന്റെ മകന് രണ്ടു വയസുകാരന് ശ്യാം കൃഷ്ണനാണ് മരിച്ചത്. ഇതോടെ അട്ടപ്പാടിയില്‍ മരിച്ച കുട്ടികളുടെ എണ്ണം 23 ആയി.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശ്യാം കൃഷ്ണന് ഇന്ന് രാവിലെയാണ് മരിച്ചത്. തലച്ചോറിനെ ബാധിച്ച ക്ഷയരോഗവും രക്തക്കുറവുമൂലമുള്ള അസുഖവുമായിരുന്നു മരണ കാരണം. ഇരുപത് ദിവസങ്ങള്‍ക്ക് മുമ്പാണ് ശ്യാം കൃഷ്ണന് ഉള്‍പ്പടെ മൂന്ന് കുട്ടികളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. മറ്റ് കുട്ടികള്‍ നേരത്തെ തന്നെ മരിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഒരു കുട്ടിയെ ഗുരുതരാവസ്ഥയില്‍ അട്ടപ്പാടിയില്‍ നിന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഈ കുട്ടിയുടെ നില അതീവഗുരുതരമായി തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: