കോഴിക്കോട്: രമേശ് ചെന്നിത്തല ഏത് സ്ഥാനത്ത് വരണമെന്ന് കോണ്‍ഗ്രസിന് തീരുമാനിക്കാം. ഇതു സംബന്ധിച്ച് കോണ്‍ഗ്രസിലുള്ള പ്രശ്നങ്ങള്‍ അവര്‍ തന്നെ പരിഹരിക്കുമെന്നും കെ എം മാണി പറഞ്ഞു.
എന്നാല്‍ ഉപമുഖ്യമന്ത്രി സ്ഥാനമോ മന്ത്രിസഭാ പുന:സംഘടനയോ സംബന്ധിച്ച് യു.ഡി.എഫില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന് ധനമന്ത്രി കെ.എം.മാണി പറഞ്ഞു. ഉപമുഖ്യമന്ത്രി സ്ഥാനം കൂട്ടായി എടുക്കേണ്ട തീരുമാനമാണ്. വിഷയം ചര്‍ച്ച ചെയ്യേണ്ട സാഹചര്യം വരുമ്പോള്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കും.
ഇക്കാര്യത്തില്‍ തനിക്ക് വ്യക്തിപരമായ നിലപാടില്ലെന്നും മാണി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകള്‍ ചോദിക്കും.
കൂടുതല്‍ സീറ്റുകള്‍ ലഭിക്കുന്നതിനും കേന്ദ്ര മന്ത്രിസ്ഥാനത്തിനും പാര്‍ട്ടിക്ക് അര്‍ഹതയുണ്ടെന്നും മാണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: