കോയമ്പത്തൂര്‍: ഐപിഎല്‍ വാതുവയ്പ്പുമായി ബന്ധപ്പെട്ടു കോയമ്പത്തൂരില്‍ നാലു പേര് അറസ്റ്റില്‍. കോയമ്പത്തൂര്‍ പൊന്നി രാജപുരം സ്വദേശികളായ അക്ബര്‍, ബാലു, ലക്ഷ്മണ്, സമ്പത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
തമിഴ്നാട് പോലീസിന്റെ ക്രൈംബ്രാഞ്ച് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ സ്പെഷ്യല്‍ ടീം ശനിയാഴ്ച രാത്രിയാണ് ഇവരെ പിടികൂടിയത്. മത്സരം നടക്കുമ്പോള്‍ വാതുവയ്പ്പുകാര്‍ നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ നിന്നാണു ക്രൈംബ്രാഞ്ചിനു വിവരം ലഭിച്ചത്.
ഇവരില്‍ നിന്ന് അഞ്ചു ലക്ഷം രൂപ, രണ്ട് സെല്‍ഫോണ്‍, ഡേറ്റാ കാര്‍ഡുകള്‍, ലാപ് ടോപ് എന്നിവ പിടിച്ചെടുത്തു.കഴിഞ്ഞ ദിവസം ചെന്നൈയില്‍ നിന്നും അറസ്റ്റിലായവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പോലീസ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: