വിശ്വാസം പ്രധാനം

Sunday 19 May 2013 8:09 pm IST

മരണം എന്നതിനെ നമുക്ക്‌ മാറ്റിനിര്‍ത്താന്‍ കഴിയുകയില്ല. നമ്മുടെ സമ്മതം ഉണ്ടെങ്കിലും ഇല്ലെങ്കിലും മരണം സംഭവിച്ചിരിക്കും. പക്ഷേ, ദിവ്യപ്രാണനിലൂടെ മഹാബോധത്തിലേക്ക്‌ സമാരോഹണം ചെയ്യണമെങ്കില്‍ ബോധപൂര്‍വമായി സമര്‍പ്പണം തന്നെ വേണം. അല്ലാതെ ആ ശക്തി നമ്മെ ബലാല്‍ക്കാരമായി പിടിച്ചുവലിച്ച്‌ മഹാബോധത്തിലേക്ക്‌ കൊണ്ടുപോകുകയൊന്നും ഇല്ല. അതുകൊണ്ടാണ്‌ ആത്മസാധന വീരന്മാരുടെ വഴിയാണെന്ന്‌ പറയുന്നത്‌. വരുന്നതുവരട്ടെ എന്ന്‌ തന്റേടമുള്ളവര്‍ക്കുമാത്രമേ വ്യക്തിത്വത്തിന്റെ പരിധികളെ അതിജീവിക്കാന്‍ കഴിയുകയുള്ളൂ. നമ്മുടെ ഉറച്ചവിശ്വാസംകൊണ്ടുമാത്രമേ ഇത്‌ സാധിക്കുകയുള്ളൂ.
ഒന്നുകില്‍ ഗുരുവിലുള്ള അടിയുറച്ച വിശ്വാസം, അല്ലെങ്കില്‍ പ്രപഞ്ചത്തെ നയിക്കുന്ന ശക്തിയിലുള്ള വിശ്വാസം, അത്‌ അനിവാര്യമാണ്‌. അല്ലെങ്കില്‍ സമര്‍പ്പണം ചെയ്യേണ്ട ഘട്ടം വരുമ്പോള്‍ നാം തിരിഞ്ഞുനോക്കും. അതോടെ നമ്മെ സ്വീകരിക്കാന്‍ അവതരിച്ച സാന്നിധ്യം അപ്രത്യക്ഷമായിപ്പോവുകയും ചെയ്യും. ഞാന്‍ നാളെ സമര്‍പ്പിക്കാം, അല്ലെങ്കില്‍ ഒരു നിമിഷം ആലോചിക്കട്ടെ, എന്നൊന്നും പറയാന്‍ അപ്പോള്‍ പറ്റില്ല. ആ നിമിഷം തന്നെ നാം സമര്‍പ്പിച്ചിരിക്കണം. സുരക്ഷിതവലയത്തില്‍ മാത്രം ഇരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ പരമപദം നേടുക അസാധ്യമാണ്‌.
- തഥാതന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.