തൃശൂര്‍: വനപാലകരെ മര്‍ദിച്ച കേസില്‍ സിനിമാതാരം കലാഭവന്‍ മണിക്ക് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്റ്റ് പോലീസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ജാമ്യം നല്കിയാല് മണി സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കും. ഇതോടെ കേസ് അട്ടിമറിക്കപ്പെടുമെന്നും പോലീസ് പറയുന്നു.
മണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കുമെന്ന സാഹചര്യത്തിലാണ് പോലീസ് ഇക്കാര്യം അറിയിച്ചത്. മുമ്പ് മണി പോലീസിനെ തല്ലിയ കേസ് റദ്ദാക്കിയതില്‍ വ്യാപകം വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് പോലീസ് നിലപാട്.
കേസില്‍ അറസ്റ്റ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് മണിയുടെ ഹര്‍ജി. കഴിഞ്ഞ 15-ന് അതിരപ്പിള്ളിയില്‍ നിന്നുള്ള യാത്രയ്ക്കിടെ വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ട വനപാലകരെ മര്‍ദിച്ചെന്നും അവരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നുമാണ് കേസ്. സുഹൃത്തായ ഡോ.ഗോപിനാഥനോടും അദ്ദേഹത്തിന്റെ ഭാര്യയോടുമൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് സംഭവമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: